ചാരുംമൂട് : നൂറനാട് എക്സൈസ് റേഞ്ച് അധികൃതർ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 57 കന്നാസുകളിൽ സൂക്ഷിച്ച 2000 ലിറ്റർ കോട, 35 ലിറ്റർ ചാരായം, 70000 രൂപയിലധികം വിലവരുന്ന വാറ്റ് ഉപകരങ്ങൾ എന്നിവ പിടികൂടി. ഇൻസ്പെക്ടർ ഇ.ആർ.ഗിരീഷ് കുമാർ നേതൃത്വം നൽകി.