ചേർത്തല : കയർ വകുപ്പിന്റെ കീഴിലുള്ള ആലപ്പുഴ കയർ പ്രോജക്ടിലെ തുറവൂർ,മുഹമ്മ,ആലപ്പുഴ നോർത്ത് എന്നീ സർക്കിളുകളിലെ 17 കയർ വ്യവസായ സഹകരണ സംഘങ്ങൾക്കുള്ള ഇലക്ട്രോണിക് കയർ റാട്ടുകളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ നിർവഹിച്ചു.604 കയർപിരി തൊഴിലാളികൾക്കുള്ള റാട്ടാണ് സൗജന്യമായി നൽകിയത്.ചടങ്ങിൽ മാരാരിക്കുളം കയർ കൺസോഷ്യം ചെയർമാനും മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ.ഡി.പ്രിയേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു കൺസോർഷ്യം സെക്രട്ടറി കെ.കെ.രമണൻ സ്വാഗതം പറഞ്ഞു.മുഹമ്മ കയർ ഇൻസ്‌പെക്ടർ സനൽകുമാർ പദ്ധതി വിശദീകരണം നടത്തി. ആലപ്പുഴ നോർത്ത് കയർ ഇൻസ്‌പെക്ടർ പ്രജിമോൾ നന്ദി പറഞ്ഞു.