ഹരിപ്പാട്: ആത്മഹത്യ ചെയ്യാനായി മരത്തിനു മുകളിൽ കയറി കഴുത്തിൽ കുരുക്കിട്ട അന്യസംസ്ഥാന തൊഴിലാളിയെ ഫയർഫോഴ്സ് എത്തി താഴെയിറക്കി. അസാം സ്വദേശി വിക്കിയാണ് (25) ആറാട്ടുപുഴയിൽ ജോലി ചെയ്യുന്ന വീട്ടിലെ മരത്തിനു മുകളിൽ കയറിയത്.
ഏറെ നാളായി ഇവിടെ ജോലി ചെയ്യുകയായിരുന്നു. ഇന്നലെ ഉച്ചമുതൽ വിക്കിയെ കാണാതായി. വീട്ടിലും പരിസരത്തും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. വീടിനു സമീപത്തുള്ള മരത്തിൽ വിക്കി ഒളിച്ചിരിക്കുകയായിരുന്നു. വൈകുന്നേരത്തോടെയാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇറങ്ങാൻ തയ്യാറാവാതിരുന്നതോടെ തൃക്കുന്നപ്പുഴ പൊലീസും ഹരിപ്പാട്ടു നിന്നു ഫയർഫോഴ്സും സ്ഥലത്തെത്തി. രാത്രി ഏഴു മണിയോടെ ഫയർഫോഴ്സ് ഇയാളെ താഴെയെത്തിച്ച് ആംബുലൻസിൽ ഹരിപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.