കുട്ടനാട്: മഴയ്‌ക്കൊപ്പമുണ്ടായ കാറ്റിൽ വീടിന് മുകളിലേക്ക് ആൽമരം കടപുഴകി വീണെങ്കിലും പിഞ്ചു കുഞ്ഞടങ്ങുന്ന മൂന്നംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. ചമ്പക്കുളം പഞ്ചായത്ത് ഒമ്പതാം വാർഡ് വല്യകളത്തിൽ സരസമ്മയും (68) മകളും പേരക്കുട്ടിയുമാണ് പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. അപകടത്തിൽ ഒരുമുറിയും അടക്കളയുമടങ്ങുന്ന ഭാഗത്തെ മേൽക്കൂര പൂർണ്ണമായി നിലംപതിച്ചു. മരംവീഴുന്ന ശബ്ദംകേട്ട ഉടൻ തന്നെ
വീട്ടുകാർ പുറത്തേക്ക് ഓടിയിറങ്ങിയതാണ് ദുരന്തമൊഴിവാക്കിയത്.