പൂച്ചാക്കൽ: വടുതല സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുണ്ടറ മങ്ങാട് ഹരി നിവാസിൽ ഹരികൃഷ്ണനെ (36) യാണ് ഇന്നലെ വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മാസം മുമ്പാണ് വടുതലയിൽ ജോലിക്കെത്തിയത്. ഓണത്തിന് നാട്ടിൽ പോയി വന്നിട്ട് ഒരാഴ്ചയാകുന്നതെയുള്ളൂ. മാതാവ്: സരസമ്മ . ഭാര്യ: ലക്ഷ്മിപ്രിയ. മകൻ: ഓംവീർ കൃഷ്ണ. പൂച്ചാക്കൽ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.