മാന്നാർ: അദ്ധ്യാപക അവാർഡ് ജേതാവായ പി.എസ്. ശ്രീകുമാരിയെ ലോക സാക്ഷരതാ ദിനത്തിൽ പാണ്ടനാട് എം.വി ലൈബ്രറിയും, ചെങ്ങന്നൂർ ബി.ആർ.സിയും ആദരിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. കൃഷ്ണകുമാർ പൊന്നാട അണിയിച്ചു ആദരിച്ചു. സുധീർഖാൻ റാവുത്തർ, ഹരിഗോവിന്ദ്, മീനു എന്നിവർ നേതൃത്വം നൽകി. 2014 ൽ അടച്ചു പൂട്ടൽ ഭീഷണി നേരിട്ട ആല പെണ്ണുക്കര ഗവ. യു.പി സ്‌കൂളിനെ അഞ്ച് വർഷത്തിനുള്ളിൽ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാക്കാൻ ഈ അദ്ധ്യാപികയ്ക്ക് സാധിച്ചു. ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണം ഏഴിൽ നിന്നു രണ്ട് ഡിവിഷനുകളിലേക്കാണ് ഉയർന്നത്.