മാന്നാർ : സംഗീതപ്രേമികളുടെയും സംഗീതാസ്വാദകരുടെയും ഗായകരുടെയും കൂട്ടായ്മയായി ഹൃദയഗീതങ്ങൾ മ്യൂസിക് സോൺ എന്ന പേരിൽ മാന്നാറിൽ സംഘടനക്ക് രൂപം നൽകി. മാന്നാർ ലയൺസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങ് ആർ. വെങ്കിടാചലം ഉദ്ഘാടനം ചെയ്തു. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. തോമസ് ഫിലിപ്പ്, കെ. വേണുഗോപാൽ, അനിൽ മാവേലിക്കര, സത്യപ്രകാശ്, സജീവ് മാന്നാർ, അർജുൻ എണ്ണക്കാട്, പുഷ്പരാജ് എന്നിവർ സംസാരിച്ചു.