ആലപ്പുഴ : ആംബുലൻസ് പീഡനത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്തു കെ.കെ.ശൈലജ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി. ബി.ജെ.പി ജില്ലാ സെക്രട്ടറി ശ്രീദേവി വിപിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ആശാ രുദ്രാണി അദ്ധ്യക്ഷത വഹിച്ചു . ജില്ലാ ജനറൽ സെക്രട്ടറി പ്രതിഭ ജെയേക്കർ , രേണുക ശ്രീകുമാർ , അശ്വതി , ജയലത എന്നിവർ സംസാരിച്ചു .