ഹരിപ്പാട്: കുമാരപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1449 ന്റെ നവീകരിച്ച നാരകത്തറ ശാഖയുടെ ഉദ്‌ഘാടനവും ബാങ്ക് ഹെഡ് ഓഫീസിൽ പുതിയതായി നിർമ്മിച്ച ആഡിറ്റോറിയം, ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയുടെ ഉദ്‌ഘാടനവും ഇന്ന് വൈകിട്ട് 4ന് മന്ത്രി ജി.സുധാകരൻ നിർവഹിക്കും. കോൺഫറൻസ് ഹാൾ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം എ.എം ആരിഫ് എം.പി നിർവഹിക്കും. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ അവാർഡുദാനം നിർവഹിക്കും. ബാങ്ക് പ്രസിഡന്റ്‌ എം.സത്യപാലൻ അദ്ധ്യക്ഷനാകും. ടി.കെ ദേവകുമാർ, എം.സുരേന്ദ്രൻ, എസ്.സുരേഷ് കുമാർ, പ്രവീൺദാസ്. ബി.എസ്, ശ്രീവത്സൻ, എസ്.നസിം എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ബാങ്ക് സെക്രട്ടറി ഡി.ശ്രീജിത്ത്‌ സ്വാഗതം പറയും.