ആലപ്പുഴ : അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ 41കോടിയുടെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ 12, 13, 14 തീയതികളിൽ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. പുറക്കാട്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, ആലപ്പുഴ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമ്മാണമാണ് ആരംഭിക്കുന്നത്. സി.ആർ.എഫ് - നബാർഡ് റോഡുകളുടെ പ്രവൃത്തികളുടെ ഉദ്ഘാടന ചടങ്ങിൽ എ.എം. ആരിഫ് എം.പിയും മറ്റ് സ്ഥലങ്ങളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലും
അദ്ധ്യക്ഷത വഹിക്കും. നബാർഡിൽ ഉൾപ്പെടുത്തി നിർമ്മിച്ച 14 കോടി രൂപയുടെ വളഞ്ഞ
വഴി -എസ്.എൻ കവല - കഞ്ഞിപ്പാടം റോഡും 10 കോടി രൂപ മുടക്കി നിർമ്മിക്കുന്ന പറവൂർ- പൂന്തൂരം റോഡും ഉൾപ്പെടും.

ഉദ്ഘാടനം ചെയ്യുന്ന പ്രവൃത്തികൾ (അനുവദിച്ച തുക ബ്രാക്കറ്റിൽ(ലക്ഷത്തിൽ))

കളർകോട് ക്ഷേത്രം - പോളേപ്പറമ്പ് റോഡ് (116 ലക്ഷം)

കൊഴമാത്ത് റോഡ് (51)

തൂക്കുകളം - തയ്യൽ പാടം റോഡ് (129)

വാട്ടർ വർക്‌സ് റോഡ് (45)

വാട്ടർ വർക്‌സ് ബ്രാഞ്ച് റോഡ് ( 50)

വാട്ടർ വർക്‌സ് ബ്രാഞ്ച് റോഡ് ( 18)

കപ്പക്കട - സൗത്ത് കോസ്റ്റൽ റോഡ്( 76)

കപ്പക്കട - പത്തിപാലം റോഡ് ( 37)

തരംഗം - ആയുർവേദ ആശുപത്രി റോഡ് (35)

ഹെൽത്ത് സെന്റർ റോഡ് (40')

പുറക്കാട് - പെട്രോൾ പമ്പ് റോഡ് (10)

തരംഗം - ബ്രാഞ്ച് റോഡ് (18.5)

വളഞ്ഞവഴി പ്രതീക്ഷ തിയറ്റർ റോഡ് (90)

വണ്ടാനം - പഴയനടക്കാവ് റോഡ് (26.5)

വെമ്പാലമുക്ക് - വണ്ടാനം റോഡ് (41.5)

വെമ്പാലമുക്ക് - ബ്രാഞ്ച് റോഡ് (40.5)
ഐ.സി.ഡി.എസ് റോഡ് (68)

കുറവൻതോട് റോഡ് (143)

ബൈപ്പാസ് തൃവേണി ജംഗ്ഷൻ (97.5)

വലിയകുളം - ബൈപ്പാസ് റോഡ്( 72)

ബൈപ്പാസ് - ത്രിവേണി ജംഗ്ഷൻ ലിങ്ക് റോഡ് (135)

തിരുവമ്പാടി - പഴവീട് റോഡ് (51.5)

തിരുവമ്പാടി ബ്രാഞ്ച് റോഡ്-1(11)

തിരുവമ്പാടി ബ്രാഞ്ച് റോഡ്- 2 (13.5)

പഴവീട് ജംഗ്ഷൻ - ഗാന്ധിവിലാസം റോഡ് (66)

ഗാന്ധിവിലാസം - ദേവിനഗർ റോഡ് (19)

കൊക്കപ്പള്ളി ലൈൻ റോഡ് (37.5)

കണിയാംകുളം റോഡ് (40.5)

ഇരവിപറമ്പ് ടെമ്പിൾ - പക്കി ജംഗ്ഷൻ (113)

ഇരവിപറമ്പ് ടെമ്പിൾ ബ്രാഞ്ച് - പക്കി ജംഗ്ഷൻ( 31)

കീർത്തി നഗർ മെയിൻ റോഡ് (43.5')

കീർത്തിനഗർ ബ്രാഞ്ച് റോഡ് (43.5)

പഴവീട് - ചുടുകാട്( 70.5)

ഹൗസിംഗ് കോളനി റോഡ് (34)

എസ്.എൻ കവല - കഞ്ഞിപ്പാടം റോഡ് (140)