ppe-kit

മുതുകുളം :കോൺഗ്രസ് മുതുകുളം സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിതലയാണ് മണ്ഡലം കമ്മിറ്റിയ്ക്ക് കിറ്റുകൾ അനുവദിച്ചത്‌. ഡി.സി.സി ജനറൽ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ ചിറ്റക്കാട്ട് രവീന്ദ്രൻ അദ്ധ്യക്ഷനായി. എസ് വിനോദ്‌കുമാർ, ബി. എസ്. സുജിത്ത് ലാൽ, അജിത് കുമാർ. കെ. എസ്, ആർ. വിശ്വനാഥൻ നായർ, കാർത്തികേയൻ നായർ, എസ്. പുഷ്‌പാഗദൻ, പി. ജി. പുരുഷോത്തമൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.