അമ്പലപ്പുഴ:സ്റ്റൈപ്പന്റ് വർദ്ധന ആവശ്യപ്പെട്ട് ജൂനിയർ നഴ്സുമാർ നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് താൽക്കാലികമായി പിൻവലിച്ചു. നിലവിലുള്ള 13,900 രൂപയിൽ നിന്ന് 16,680 രൂപയാക്കി സ്റ്റൈപ്പന്റ് ഉയർത്താമെന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഉറപ്പിൻമേലാണ് പണിമുടക്ക് അവസാനിപ്പിച്ചത്.