ചേർത്തല: തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി മൂന്നു ദിനം കൊണ്ട് റോഡ് നിർമ്മിച്ച് തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് . 9ാം വാർഡിലാണ് എക്കോ കാർപ്പറ്റി-വളവനാട് റോഡ് നിർമ്മിച്ചത്. 250 മീറ്റർ വരുന്ന റോഡ് കോൺക്രീറ്റ് ചെയ്ത് നിർമ്മിച്ചത്.എട്ട് തൊഴിലാളികളുടെ നേത്യത്വത്തിലായിരുന്നു നിർമ്മാണം. മതിലകം,കിൻഡർ,കെ.വി.എം, ചേർത്തല ടൗൺ എന്നീ സ്ഥലങ്ങളിലേയ്ക്ക് പോകുന്നതിന് എളുപ്പ മാർഗമാണ് ഇത്. റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു.കൺവീനർ വി.സി.രാജീവൻ,വികസന സമിതി അംഗങ്ങളായ ഉണ്ണിക്കൃഷ്ണ കൈമൾ,യു.ലെനിൻ,സി ഡി.എസ് അംഗം വിജയലക്ഷ്മി രാധാക്യഷ്ണൻ, ഹരിക്യഷ്ണൻ രമേശ് കുമാർ, ജയപ്രകാശ് ആനന്ദ് എന്നിവർ പങ്കെടുത്തു.