ആലപ്പുഴ: തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം - ഷൊർണൂർ വേണാട് എന്നീ സ്‌പെഷ്യൽ ട്രെയിനുകൾ യാത്രക്കാർ കുറവാണെന്ന കാരണത്താൽ നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് എ.എം.ആരിഫ് എംപി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയി​ച്ച് റെയിൽവേ ബോർഡ് ചെയർമാൻ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ എന്നിവർക്ക് കത്തയച്ചു.