ചാരുംമൂട് : മാവേലിക്കര മണ്ഡലത്തിലെ തെക്കേക്കര - ചുനക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ളാഹ - മുള്ളിക്കുളങ്ങര - കോട്ടമുക്ക് ചുനക്കര റോഡ് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി​ 6 കോടി രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തിൽ നിർമ്മിക്കും. നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 9.30 ന്

മന്ത്രി ജി.സുധാകരൻ നിർവ്വഹിയ്ക്കും.ആർ.രാജേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും.