ambala

അമ്പലപ്പുഴ: മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തമായതോടെ തോട്ടപ്പള്ളി പൊഴിമുഖം ജെ.സി.ബി ഉപയോഗിച്ച് ഇന്നലെ തുറന്നു. മുൻപ് പൊഴിമുഖം തുറന്നിരുന്നെങ്കിലും പിന്നീട് മണൽ അടിഞ്ഞ് മൂടിയിരുന്നു. കഴിഞ്ഞ ദിവസം സ്പിൽവേയുടെ 6 ഷട്ടറുകൾ തുറന്നെങ്കിലും പൊഴിമുഖം അടഞ്ഞുകിടന്നതിനാൽ വെള്ളം കടലിലേയ്ക്ക് ഒഴുകിയിരുന്നില്ല. തുടർന്ന് ഇന്നലെ രാവിലെ 3 ജെ.സി.ബികൾ ഉപയോഗിച്ച് പൊഴിമുഖത്ത് അടിഞ്ഞ മണ്ണ് മാറ്റി 15 ഓളം ഷട്ടറുകൾ തുറന്നു,. ഇതോടെ നീരൊഴുക്ക് ശക്തിയായി.