മാവേലിക്കര- തെക്കേക്കര മങ്കുഴി പാലം നിർമ്മാണ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കും. ചടങ്ങിൽ ആർ.രാജേഷ് എം.എൽ.എ അദ്ധ്യക്ഷനാവും. ചീഫ് എഞ്ചിനിയർ മനോമോഹൻ പ്രോജക്റ്റ് റിപ്പോർട്ട് അവതരിപ്പിക്കും. കൊടികുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, പഞ്ചായത്ത് പ്രസി‌ഡന്റ് ഷൈല ലക്ഷമണൻ, ജില്ലാ പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മൻ, ദീപാ ജയാനന്ദൻ, ജി.ഹരിശങ്കർ, കെ.മധുസൂദനൻ തുടങ്ങിയവർ സംസാരിക്കും. എക്സിക്യൂട്ടീവ് എഞ്ചിനിയർ ഡോ.സിനി.എ സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വിശ്വനാഥൻ നന്ദിയും പറയും. പൊതുമരാമത്ത് വകുപ്പിൽ നിന്ന് 4.93 കോടി രൂപ ചിലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്.