മാവേലിക്കര- താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയനിലെ മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതത്വത്തിൽ വായ്പ വിതരണം നടത്തി. യൂണിയൻ ചെയർമാൻ അഡ്വ.കെ.എം രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി മധുസൂദനൻ നായർ അദ്ധ്യക്ഷനായി. യൂണിയൻ കമ്മറ്റി അംഗങ്ങളായ കെ.രാധാകൃഷ്ണൻ ഉണ്ണിത്താൻ, രാജേഷ് തഴക്കര, അഡ്വ.കെ.ജി സുരേഷ്, ശ്രീകണ്ഠൻപിളള, ജി.ചന്ദ്രശേഖരൻ നായർ, ശ്രീകുമാർ, പ്രൊഫ.ചന്ദ്രശേഖരൻ പിള്ള, ജി.ജെ ജയമോഹൻ തുടങ്ങിയവർ സംസാരിച്ചു. 60 സംഘങ്ങൾക്കായി ആറ് കോടി രൂപയാണ് വിതരണം ചെയ്തത്.