tv-r

തുറവൂർ: ഷാനിമോൾ ഇനിഷ്യേറ്റിവ് ഭവനപദ്ധതിയിലുൾപ്പെടുത്തി പള്ളിത്തോട് ഇണ്ടംതുരുത്ത് നികർത്തിൽ മേരി ജൂലിയറ്റിന് പണി കഴിപ്പിച്ച വീടിൻ്റെ താക്കോൽ ഷാനിമോൾ ഉസ്മാൻ എം.എൽ.എ.കൈമാറി. ചടങ്ങിനോടനുബന്ധിച്ചു ചേർന്ന യോഗം വീഡിയോ കോൺഫറൻസിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. തുറവൂർ ദേവരാജ് അധ്യക്ഷനായി. ദിലീപ് കണ്ണാടൻ, കെ.ഉമേശൻ, പി.കെ. ഫസലുദ്ദിൻ ,ടി.കെ.പ്രതുലചന്ദ്രൻ, എം.ആർ.രവി, സി.ഒ.ജോർജ്, ജെയിസൺ കുറ്റിപ്പുറത്ത് ,രാജു സ്വാമി, അഡ്വ.വിജയകുമാർ വാലയിൽ,, സി ഒ ജോർജ് ,സജിമോൾ ഫ്രാൻസിസ്, രാജിമോൾ എന്നിവർ സംസാരിച്ചു.