മാവേലിക്കര: ചെട്ടികുളങ്ങര പഞ്ചായത്തിലെ മൂന്നാം വർഡിൽ കുറ്റീമുക്ക് ചാപ്രാമുക്ക് റോഡിന്റെ പുനർ നിർമ്മാണത്തിന് 37.78 ലക്ഷം രൂപ അനുവദിച്ചതായി യു.പ്രതിഭ എം.എൽ.എ അറിയിച്ചു. നിർമ്മാണത്തിനുള്ള ടെൻഡർ നടപടി പൂർത്തിയാക്കി കരാർ നൽകി. നിർമ്മാണ പ്രവർത്തനം ഉടൻ തന്നെ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.