അരൂർ: വീടിന്റെ വൈദ്യുതി മീറ്റർ ബോർഡിനു തീ പിടിച്ചെങ്കിലും അപകടം ഒഴിവായി. സമീപത്തെ കയറ്റുമതി സ്ഥാപനത്തിൽ നിന്ന് തീ അണയ്ക്കാക്കാനുള്ള ഉപകരണം എത്തിച്ച് പ്രവർത്തിപ്പിച്ചതോടെയാണ് അപകടമകന്നത്. അരൂർ മുക്കത്ത് സംസ്ഥാന പാതയോരത്തുള്ള ജി.എം ഹോട്ടലിന്റെ ഒന്നാം നിലയിലുള്ള വീടിന്റെ മീറ്റർ ബോർഡിലാണ് ഇന്നലെ വൈകിട്ട് 5ന് തീപിടിച്ചത്. അരൂരിൽ നിന്ന് ഫയർഫോഴ്സും കെ.എസ്.ഇ.ബി ജീവനക്കാരും എത്തിയപ്പോഴേക്കും തീ അണച്ചിരുന്നു.