കായംകുളം : ഇന്നലെ കായംകുളം നിയോജക മണ്ഡലത്തിൽ 55 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നഗര പരിധിയിൽ മാത്രം 27 പേർക്ക് രോഗം കണ്ടെത്തി. ദേവികുളങ്ങര പഞ്ചായത്തിൽ 11 ഉം കൃഷ്ണപുരത്ത് എട്ട് പേർക്കും രോഗം ബാധിച്ചു. ചെട്ടികുളങ്ങര -ആറ്, പത്തിയൂർ -രണ്ട്, ഭരണിക്കാവ് -ഒന്ന് എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തുകളിലെ സ്ഥിതി.
കൃഷ്ണപുരം പഞ്ചായത്തിൽ കാപ്പിൽ കുറ്റിപ്പുറത്ത് ഒരു കുടുബത്തിലെ അഞ്ചും സമീപ വീട്ടിലെ രണ്ട് പേർക്കുമാണ് രോഗം ബാധിച്ചത്. ദേവികുളങ്ങരയിൽ വിദേശത്ത് പോകാനായി സ്രവ പരിശോധനക്ക് വിധേയരായ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.