ചാരുംമൂട് : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താമരക്കുളത്തും , ചുനക്കരയിലും ഇന്ന് ആന്റിജൻ പരിശോധന നടത്തും. ചുനക്കര പഞ്ചായത്തിലെ വൃദ്ധസദനം, ചൈൽഡ് ഹോം, സ്നേഹ ഭവൻ അന്തേവാസികൾ ജീവനക്കാർ എന്നിവരുൾപ്പെടെ 50 പേർക്കാണ് പരിശോധന. താമരക്കുളത്തെ കണ്ടെയിൻമെന്റ് സോണുകളായ 3 വാർഡുകളിൽ സമ്പർക്കപ്പട്ടികയിലുള്ളവരുൾപ്പെടെ 125 പേർക്കും ആന്റിജൻ പരിശോധന നടത്തും. പാലമേൽ പഞ്ചായത്തിലെ 6, 7, 19 വാർഡുകളെ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.