photo

ചേർത്തല::കോഴിവളർത്തുന്ന കർഷകരുടെ സഹകരണ സംഘമായ കിസാൻ പൗൾട്രി ആൻഡ് മാർക്ക​റ്റിംഗ് സഹകരണ സംഘത്തിന്റെ ഓഫീസ് മന്ദിരം തുറന്നു.കഞ്ഞിക്കുഴി പോളക്കാടൻ കവലയ്ക്ക് സമീപം തുറന്ന ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ നിർവഹിച്ചു.സംഘം പ്രസിഡന്റ് മനോജ് ശിവദം അദ്ധ്യക്ഷത വഹിച്ചു.സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ കെ.ദീപു അഗത്വ വിതരണം ഉദ്ഘാടനം ചെയ്തു.കെ.കെ.കുമാരൻ പാലിയേ​റ്റീവ് കെയർ സൊസൈ​റ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ കർഷകർക്ക് കോഴിയും കോഴിക്കൂടും വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജു,സംഘം സെക്രട്ടറി മേഴ്‌സമ്മ,പഞ്ചായത്ത് അംഗം പി.ജി.ഗീത,എം.അനീഷ് എന്നിവർ സംസാരിച്ചു.