ആലപ്പുഴ: സി.പി.ഐ ദേശീയ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി 14ന് ജില്ലയിലെ ആയിരം കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിക്കാൻ സി.പി.ഐ ജില്ലാ കൗൺസിൽ തീരുമാനിച്ചു.
എല്ലാവർക്കും ഉപജീവനത്തിനും സമത്വത്തിനും നീതിക്കുംവേണ്ടി ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പത്തിൽ താഴെ പേർ ഒരോ കേന്ദ്രങ്ങളിലും പങ്കെടുക്കും. യോഗത്തിൽ കെ.ബി.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. മന്ത്രി പി.തിലോത്തമൻ,സംസ്ഥാന എക്‌സി. അംഗം പി.പ്രസാദ്, ജില്ലാ അസി. സെക്രട്ടറിമാരായ പി.വി.സത്യനേശൻ, ജി.കൃഷ്ണ പ്രസാദ് എന്നിവർ സംസാരിച്ചു.