ആലപ്പുഴ: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പൂർത്തീകരിച്ച വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. വൈകിട്ട് നാലിന് തണ്ണീർമുക്കം പണ്ഡിറ്റ് കറുപ്പൻ മെമ്മോറിയൽ ഹാളിലാണ് ചടങ്ങ്.
ഹാർബർ എൻജിനീയറിംഗിന്റെ നിർമ്മാണം പൂർത്തിയായി വരുന്ന മൂന്നരക്കോടി രൂപയുടെ പ്രവൃത്തികൾ, ഇറിഗേഷൻ വകുപ്പിന്റെ ഒരുകോടി രൂപയുടെ വികസന പദ്ധതികൾ, മുഴുവൻ വീടുകൾക്കും ആയിരം രൂപയ്ക്ക് കുടിവെള്ളം എത്തിക്കുന്ന ജലജീവൻ പദ്ധതി എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങിൽ മന്ത്രി ജി.സുധാകരനെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ്. മന്ത്രി പി.തിലോത്തമൻ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
തൈക്കാട്ടുശേരി പഞ്ചായത്തിലെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. ഷാനിമോൾ ഉസ്മാൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം എ.എം.ആരിഫ് എം.പിയും സുവനീർ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജും നിർവഹിക്കും.