ഹരിപ്പാട്: കേരള സർവകലാശാലയിൽ നിന്നു ബി.എ ജേണലിസം കോഴ്സിൽ രണ്ടാം റാങ്ക് നേടിയ സാന്ദ്ര ബി.സജിത് (എസ്.എൻ കോളേജ് കൊല്ലം), ബികോമിന് രണ്ടാം റാങ്ക് നേടിയ അപർണ പി.കൃഷ്ണൻ (മാർ ഇവാനിയോസ് കോളേജ്, തിരുവന്തപുരം ആട്ടോണോമസ് ) എന്നിവരെ ഹരിപ്പാട് നഗരസഭ അഞ്ചാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. വാർഡ് പ്രസിഡന്റ്‌ എം.എസ്‌.ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ്‌ ജോൺ തോമസ് ഷാൾ അണിയിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ.കെ.രാമകൃഷ്ണൻ, വാർഡ് കൗൺസിലർ എം.ബി.അനിൽമിത്ര, ടി.ഡി.ഇ.എഫ് ജനറൽ സെക്രട്ടറി വി.കൃഷ്ണകുമാർ വാരിയർ, എൻ.ജി.ഒ.എ നേതാവ് കെ.ജി.കൃഷ്ണകുമാർ, വാർഡ് വൈസ് പ്രസിഡന്റ്‌ രാജി രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.