ഹരിപ്പാട്: ആറാട്ടുപുഴ പഞ്ചായത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കാൻ 50 കിടക്കകൾ ഒരുക്കണമെന്ന് സർക്കാർ നിർദേശം നൽകിയതനുസരിച്ച് ക്രമീകരണങ്ങൾ നടത്തിയതായി പ്രസിഡന്റ് എസ്.അജിത അറിയിച്ചു.
100 കിടക്കകളെങ്കിലും വേണമെന്ന് കളക്ടർ പുതിയ ഉത്തരവ് നൽകിയതിനാൽ നടപടികൾ സ്വീകരിച്ചു. ആംബുലൻസ്, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെ ഉള്ളവരുടെ നിയമനം വൈകുന്നതാണ് സി.എഫ്.എൽ.ടി.സി തുടങ്ങാൻ താമസമുണ്ടാക്കുന്നത്. ഇവ മനസിലാക്കാതെ പഞ്ചായത്തിനെ കുറ്റപ്പെടുത്തുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുന്നത് ഒഴിവാക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.