പൂച്ചാക്കൽ: ഭരണഘടന സംരക്ഷിക്കുക, വനിതാ സംവരണ ബിൽ പാസാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മഹിളാസംഘം അരൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റി പൂച്ചാക്കലിൽ നടത്തിയ സമരം സെക്രട്ടറി ബീന അശോകൻ ഉദ്ഘാടനം ചെയ്തു. രാഗിണി രമണൻ അദ്ധ്യക്ഷത വഹിച്ചു. മേഘ വേണു, സിന്ധു ബീവി, വിജി ഉത്തമൻ തുടങ്ങിയവർ സംസാരിച്ചു.