ആലപ്പുഴ: കേരള സർവകലാശാല ബിഎ ജേണലിസം പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ സാന്ദ്ര ബി.സജിത്തിനെ സി.പി.ഐ ഹരിപ്പാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ.എ.അജികുമാർ ഉപഹാരം നൽകി ആദരിച്ചു. മണ്ഡലം സെക്രട്ടറി കെ.കാർത്തികേയൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.മുകേഷ്, ജി.രാധാകൃഷ്ണൻ, ടി.വിനോദ്, ആർ.മുരളീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.