അമ്പലപ്പുഴ: തിരുവോണ ദിവസം സൈക്കിളിൽ പോകവേ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് കരുമാടി പടിഞ്ഞാറെ പറമ്പിൽ അജേഷ് കുമാർ- രാജി ദമ്പതികളുടെ മകൻ അഭിജിത്ത് (14) മരിച്ചു. കരുമാടിയിലായിരുന്നു അപകടം. തുടർന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഭിജിത്ത് വ്യാഴാഴ്ച രാത്രിയോടെയാണ് മരിച്ചത്.കരുമാടി കെ.കെ.കുമാരപിള്ള സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ അനിത, അജിത