മുതുകുളം: ആറാട്ടുപുഴയിൽ കോവിഡ് പ്രധിരോധ നടപടികൾ സുതാര്യമല്ലെന്ന് ആരോപണം. പഞ്ചായത്തിലെ കള്ളിക്കാട് 12,13 വാർഡുകളിലാണ് കൂടുതൽ രോഗികളുള്ളത്. 30ൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

നിലവിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ മാത്രമാണ് പരിശോധനയ്ക്ക് വിധേയരാക്കുന്നത്. മിക്കയിടങ്ങളിലും സമ്പർക്കപ്പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കുന്ന കാര്യത്തിലും വീഴ്ചയുണ്ട്. മേഖലയിൽ സമയ പരിധിയിലും കൂടുതൽ നേരം വ്യാപാര സ്ഥാപനങ്ങൾ തുറന്നിരിക്കുന്നതും സ്ഥിതി ഗുരുതരമാക്കുന്നു. പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധനയും നിരീക്ഷണവും ഊർജിതമാക്കണമെന്നാണ് ആവശ്യം.