മാവേലിക്കര: ബ്ലോക്ക് പഞ്ചായത്തിലെ വീഡിയോ കോൺഫറൻസിംഗ് ഹാളിന് അന്തരിച്ച ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി. വിക്രമനുണ്ണിത്താന്റെ പേരു നൽകി. നാമകരണവും ഫോട്ടോ അനാച്ഛാദനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് നിർവ്വഹിച്ചു. എസ്.ശ്രീജിത്ത്, ദീപാ ജയാനന്ദൻ, അനിരുദ്ധൻ,ടി.എ. സുധാകരക്കുറുപ്പ്, അഭിലാഷ് തൂമ്പിനാത്ത്, സുരേഷ് കുമാർ കളീയ്ക്കൽ, ടി.പി. ഗോപാലൻ, വത്സല സോമൻ എന്നിവർ സംസാരിച്ചു. വിക്രമനുണ്ണിത്താന്റെ ഭാര്യ ഓമനക്കുട്ടിയമ്മയും കുടുംബാംഗങ്ങളും പങ്കെടുത്തു.