മാവേലിക്കര- കുറത്തികാട് വാത്തികുളം മുള്ളിക്കുളങ്ങര റോഡിന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് 4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആർ.രാജേഷ് എം.എൽ.എ അറിയിച്ചു. സാങ്കേതിക അനുമതിയും ടെണ്ടർ നടപടികളും പൂർത്തിയാക്കി ഓക്ടോബർ മാസത്തിൽ നിർമ്മാണം ആരംഭിക്കും. ബി.എം ബി.സി മാതൃകയിൽ നടത്തുന്ന നിർമാണ പ്രവർത്തനം നവംബർ പകുതിയോടെ പൂർത്തിയാക്കുമെന്ന് എം.എൽ.എ അറിയിച്ചു.