മാവേലിക്കര: സ്വകാര്യ, അർദ്ധ സർക്കാർ മേഖലയിലെ ആശുപത്രികളിലും മെഡിക്കൽ സ്റ്റോറുകളിലും ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് കഴിഞ്ഞ വർഷത്തെ ബോണസായ പതിനഞ്ചു ശതമാനം നൽകണമെന്ന തൊഴിൽ വകുപ്പിന്റെ ഉത്തരവ് അട്ടിമറിച്ച ജില്ലയിലെ ഒരു വിഭാഗം സ്ഥാപന ഉടമകളുടെ നടപടി പ്രതിഷേധാർഹമാണെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. തടഞ്ഞു വച്ച ബോണസ് ഉടൻ നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ്‌ വി.കെ.പ്രബാഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ.അജിത് കുമാർ, ഫാർമസി കൗൺസിൽ അംഗം നിമ്മി അന്ന പോൾ, കെ.ഹേമചന്ദ്രൻ, പി.ഷാജു, സി.ജയകുമാർ, ബിന്ദു ഉണ്ണിക്കൃഷ്ണൻ, ഷീബ ബിജു, റെഞ്ചി ഫിലിപ്പ്, വി.എസ്.സവിത, ദീപ ശ്രീകുമാർ, പി.കെ.ദേവദാസ്, മഞ്ജു പ്രമോദ്, വി.ചന്ദ്രകുമാർ, കെ.ബി.സത്യപാലൻ, പ്രിയ പ്രകാശ്, പി.കെ.സജിതാ കുമാരി, ഫിദ അൻസാരി, ഗീതു സുജിത്, പി.വിവേക് എന്നിവർ സംസാരിച്ചു.