obituary

ചേർത്തല: പാചക വാതക സിലിണ്ടറിന്റെ റെഗുലേ​റ്ററിൽ നിന്ന് തീ പടർന്ന് പൊള്ളലേ​റ്റ് വീട്ടമ്മ മരിച്ചു. ചേർത്തല മുനിസിപ്പൽ ഏഴാം വാർഡിൽ നെടുമ്പ്രക്കാട് കൊല്ലംപറമ്പിൽ അശോകന്റെ ഭാര്യ ജ്യോതികുമാരിയാണ് (മോളി- 53) മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ വീട്ടിൽ പാചകം ചെയ്യുന്നതിനിടെയാണ് സംഭവം. അശോകനും മകൻ അഖിലും പുറത്ത് പോയിരിക്കുകയായിരുന്നു. ജ്യോതികുമാരിയുടെ നിലവിളി കേട്ടും വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ടും എത്തിയ പരിസരവാസികൾ ചേർന്ന് ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് ജ്യോതികുമാരി മരിച്ചത്. അഗ്‌നിശമന സേനയും പരിസരവാസികളും ചേർന്നാണ് തീയണച്ചത്.
പാചകവാതക സിലിണ്ടറിന്റെ റെഗുലേ​റ്റർ തകരാറിലായിരുന്നെന്ന് ബന്ധുക്കൾ മൊഴി നൽകിയതായി ചേർത്തല പൊലീസ് പറഞ്ഞു.റെഗുലേ​റ്ററിൽ നിന്നോ ട്യൂബിൽ നിന്നോ വസ്ത്രത്തിലേക്ക് തീ പിടിച്ചതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.