പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസ് നിർമ്മാണം പൂർത്തീകരിക്കാതെ നടത്തുന്ന ഉദ്ഘാടനം ബി.ജെ.പി യും ബഹിഷ്കരിക്കും. നിർമ്മാണം പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തുന്നതിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്തുവന്നിരുന്നു.

കരാർ പ്രകാരമുള്ളകെട്ടിട നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കാതെ തിടുക്കത്തിൽ ഉദ്ഘാടനം നടത്തുന്നതിന് പിന്നിൽ എൽ.ഡി.എഫ് നേതൃത്വം നൽകുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തുന്ന തരംതാണ രാഷ്ട്രീയക്കളിയാണെന്ന് ബി.ജെ.പി തൈക്കാട്ടുശ്ശേരി പഞ്ചായത്ത് സമിതി ആരോപിച്ചു. ഷട്ടർ നിർമ്മിച്ചു നൽകി ഉദ്ഘാടനം നടത്താൻ ഷോപ്പിംഗ് കോംപ്ലക്സ് അല്ലെന്ന ബോധം ഭരിക്കുന്നവർക്ക് ഉണ്ടാകണം. പുതിയ കെട്ടിടത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് പ്രവർത്തനം പൂർണ്ണ സജ്ജമാകാതെ ഉദ്ഘാടനം നടത്തരുതെന്ന് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയിൽ ബി.ജെ.പി പഞ്ചായത്ത് മെമ്പർമാർ നിലപാട് അറിയിച്ചിട്ടും ഉദ്ഘാടനവുമായി മുന്നോട്ടു പോകുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ നിലപാട് ജനവഞ്ചനയാണ്.

വീട് നിർമ്മാണം പൂർത്തിയാക്കിയ സാധാരണക്കാരൻ കെട്ടിട നമ്പർ ലഭിക്കാൻ, പൂർത്തീകരണ സർട്ടിഫിക്കറ്റിനായി പഞ്ചായത്ത് കയറി ഇറങ്ങുമ്പോൾ തടസവാദങ്ങൾ ഉന്നയിച്ചു അവരെ തിരിച്ചയക്കുന്ന പഞ്ചായത്ത് അധികൃർ എങ്ങനെയാണ് പൂർത്തിയാകാത്ത പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകിയതെന്ന് വ്യക്തമാക്കണം. വഴിയരികിൽ മാലിന്യം തള്ളുന്നവരെ പിടികൂടാനായി

തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് കേന്ദ്ര ധനകാര്യ കമ്മിഷൻ ഫണ്ടിൽ നിന്നു ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച കാമറകൾ മാസങ്ങളായിട്ടും പ്രവർത്തിക്കുന്നില്ല. പഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥയ്ക്കെതിരേ ബി.ജെ.പി സമരം നടത്തിയിരുന്നു. ബി.ജെ.പി തൈക്കാട്ടുശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്റ് കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിമൽ രവീന്ദ്രൻ, കെ.സി. വിനോദ്കുമാർ,

എം.പി. സജീവ്, ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി മനോജ് കുമാർ, ജില്ലാ കമ്മിറ്റി അംഗം പി.ആർ. സുധി ,

എം.ആർ.ജയദേവൻ എന്നിവർ സംസാരിച്ചു.