ചാരുംമൂട്: താമരക്കുളം ഗ്രാമ പഞ്ചായത്തിൽ ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിൽ നാലു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ടെയ്ൻമെന്റ് സോണായ 9-ാം വാർഡിൽ രോഗം ബാധിച്ചവരുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നവരാണ് നാലു പേരും. 125 പേർക്കാണ് ഇവിടെ ഇന്നലെ ആന്റിജൻ പരിശോധന നടത്തിയത്. ചുനക്കരയിൽ ഇന്നലെ 48 പേർക്ക് ആന്റിജൻ പരിശോധ നടത്തിയിരുന്നു. എല്ലാവരുടെയും ഫലം നെഗറ്റീവാണ്. നൂറനാട് പഞ്ചായത്തിൽ കഴിഞ്ഞ ദിവസം രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ച 8-ാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. പാലമേൽ പഞ്ചായത്തിൽ 18 വയസുള്ള വിദ്യാർത്ഥിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.