അരൂർ: ദേശീയ പാതയിൽ ചന്തിരൂർ പഞ്ചാബ് നാഷണൽ ബാങ്കിനു സമീപം യൂ ടേൺ തിരിയുന്നതിനിടെ ആൾട്ടോ കാറിൽ മറ്റൊരു കാറിടിച്ചു രണ്ട് പേർക്ക് പരിക്ക്. കാർ യാത്രക്കാരായ ചന്തിരൂർ കൊടപ്പനത്തറയിൽ ഗിരീഷ് (40), വളമംഗലം നെടുംപറമ്പ് ചിറയിൽ പ്രശാന്ത് (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ കുടുങ്ങിപ്പോയ ഇവരെ അരൂർ പൊലീസും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. വ്യാഴാഴ്ച രാത്രി 9 നായിരുന്നു അപകടം.