ആലപ്പുഴ: സ്ത്രീകൾക്ക് എതിരെയുളള അക്രമങ്ങളിൽ പ്രതിഷേധിച്ച് കുട്ടനാട് തലവടി പി.എച്ച്.സിക്കും പഞ്ചായത്ത് ഒാഫീസിനും മുന്നിൽ ബി.ഡി.എം.എസ് നേതൃത്വത്തിൽ നടന്ന സമരം ബി.ഡി.ജെ.എസ് ജില്ലാ സംഘടനാ സെക്രട്ടറി എ.ജി. സുഭാഷ് ഉദ്ഘാടനം ചെയ്തു. ബി.ഡി.എം.എസ് ജില്ലാ പ്രസിഡൻറ്റ് സുശീലാ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് കുട്ടനാട് മണ്ഡലം വൈസ് പ്രസിഡൻറ്റ് വിനോദ്, മണ്ഡലം കമ്മിറ്റി അംഗം രാജു കട്ടത്തറ എന്നിവർ സംസാരിച്ചു.