തുറവൂർ: തിരുമല ദേവസ്വത്തിന് കീഴിലുള്ള രുദ്രവിലാസം ശ്മശാനത്തിൽ, കഴിഞ്ഞ ദിവസം വൈകിട്ട് മരിച്ച വൃദ്ധയുടെ സംസ്കാരത്തിനെത്തിച്ച സാധന സാമഗ്രികൾ വലിച്ചെറിയുകയും സംസ്കാരം തടസപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്നു പരാതി. സംഭവത്തിൽ എ.എ.ടി.ടി.ഡി കമ്മിറ്റി പ്രസിഡൻറ് എച്ച്.പ്രേംകുമാർ, കുടുംബി സമുദായ പ്രസിഡന്റ് ജി.ശിവൻ എന്നിവർ പ്രതിഷേധിച്ചു. കുത്തിയതോട് പൊലീസിൽ പരാതി നൽകി.