പൂച്ചാക്കൽ: പാണാവള്ളിയിൽ വിഷക്കായ കഴിച്ച് മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറാം വാർഡ് പുതുവൽപ്പറമ്പ് വീട്ടിൽ സുധാകരൻറ്റെ മകൻ സജീവ് (49) ആണ് മരിച്ചത്. വ്യാഴാഴ്ച വിഷക്കായ കഴിച്ചതിനെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ മരിച്ചതിനെത്തുടർന്നുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അവിവാഹിതനാണ്. മാതാവ്: വത്സല. സംസ്കാരം ഇന്ന് നടക്കും.