മാന്നാർ: മാന്നാറിൽ രോഗ വ്യാപനം വർദ്ധിച്ചതോടെ ഗ്രാമപഞ്ചായത്തിൽ നാല്
വാർഡുകൾ കൂടികണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. രണ്ട്, ഏഴ്, 16, 17 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്. ഇവിടങ്ങളിലെ വഴികൾ പൊലീസ് അടച്ചു. സമ്പർക്കം ഉണ്ടായ രണ്ടാം വാർഡിലെ പാവുക്കര വിരുപ്പിൽ ഭാഗം, ഏഴാംവാർഡിൽ കുരട്ടിക്കാട് പാട്ടമ്പലം ആർച്ച ജംഗ്ഷൻ, ക്ഷേത്രത്തിന്റെ കിഴക്കുവശം റോഡ്, എസ്.എൻ.ഡി.പി മന്ദിരം റോഡിന്റെ വടക്കോട്ടും, ഞാറയ്ക്കാട് ജംഗ്ഷന് തെക്കോട്ടുള്ള റോഡ് എന്നിവ അടച്ചു. പതിനാറാം വാർഡ് ഹോമിയോ ആശുപത്രിയുടെ കിഴക്കോട്ട് മങ്ങാട്ട് ഭാഗം വരെയുള്ള റോഡുകളും അടച്ചു.