ആലപ്പുഴ: ജില്ലയിൽ ഇന്നലെ 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1927ആയി. 9 പേർ വിദേശത്തുനിന്നും 12 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യപ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചു. 178 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയും ചേർത്തലയുമാണ് സമ്പർക്കവ്യാപനത്തിൽ മുന്നിൽ. 23ന് ചേർത്തല സ്വദേശിനി ലീല (77), 24ന് തൈക്കാട്ടുശ്ശേരി സ്വദേശി ജോബ് അലക്സാണ്ടർ (83) എന്നിവർ മരിച്ചത് കൊവിഡ് മൂലമാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ 42 പേർ കൊവിഡ് മൂലം മരിച്ചു. 199 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ 5568 പേർ രോഗമുക്തരായി.

 രോഗം സ്ഥിരീകരിച്ചവർ

ഖത്തറിൽ നിന്നെത്തിയ താമരക്കുളം സ്വദേശി,കുവൈത്തിൽ നിന്നെത്തിയ എഴുപുന്ന സ്വദേശി, സൗദിയിൽ നിന്നെത്തിയ തെക്കേക്കര, രാമങ്കരി, താമരക്കുളം സ്വദേശികൾ, ഖത്തറിൽ നിന്നെത്തിയ ചേപ്പാട് സ്വദേശി, ഷാർജയിൽ നിന്നെത്തിയ വെളിയനാട് സ്വദേശി, ഇറാഖിൽ നിന്നെത്തിയ കരുവാറ്റ സ്വദേശി, ദുബായിൽ നിന്നെത്തിയ വീയപുരം സ്വദേശി, രാജസ്ഥാനിൽ നിന്നെത്തിയ തൃക്കുന്നപ്പുഴ സ്വദേശി, ഉത്തർപ്രദേശിൽ നിന്നെത്തിയ തഴക്കര സ്വദേശി, ഹൈദരാബാദിൽ നിന്നെത്തിയ കഞ്ഞിക്കുഴി സ്വദേശി, മുംബയിൽ നിന്നെത്തിയ വെളിയനാട്, , ആലപ്പുഴ സ്വദേശികൾ, പഞ്ചാബിൽ നിന്നെത്തിയ തഴക്കര സ്വദേശി, ബംഗളുരുവിൽ നിന്നെത്തിയ മുഹമ്മ, ചേപ്പാട് സ്വദേശികൾ, വിജയവാഡ, ശ്രീനഗർ എന്നിവിടങ്ങളിൽ നിന്നെത്തിയ തൃക്കുന്നപ്പുഴ സ്വദേശികൾ, ജമ്മു കാശ്മീർ, ലഖ്‌നൗ എന്നിവിടങ്ങളിൽ നിന്നെത്തിയ ചേപ്പാട് സ്വദേശികൾ.

......................


# ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 9168

# വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 1800

# ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ: 267

# ആശുപത്രികളിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ: 74