ആലപ്പുഴ: എക്‌സൽ ഗ്ലാസ് ഫാക്ടറി സർക്കാർ ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങുമെന്നും തൊഴിലാളികൾക്ക് പൂർണമായ ആനുകൂല്യങ്ങൾ നൽകുമെന്നും സംസ്ഥാന സർക്കാരും ധനകാര്യ മന്ത്രിയും നൽകിയ ഉറപ്പു പാലിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു ആവശ്യപ്പെട്ടു. മന്ത്രി തോമസ് ഐസക് തൊഴിലാളി യൂണിയൻ പ്രതിനിധികളെ വിളിച്ച് ചർച്ച ചെയ്യുകയും രണ്ടാഴ്ച മുമ്പ് നടത്തിയ വീഡിയോ കോൺഫറൻസിൽ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാമെന്ന് സമ്മതിച്ചതുമാണ്. മാനേജ്‌മെൻറുമായി ഒത്തുകളിച്ച് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. കോടിക്കണക്കിന് രൂപ കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി എന്നീ സ്ഥാപനങ്ങളിൽ നിന്നു മാനേജ്‌മെന്റിന് അനുവദിച്ചു കൊടുത്തത് ധനകാര്യ മന്ത്രിയാണ്. എക്‌സൽ ഗ്ലാസ് സർക്കാർ ഏറ്റെടുത്തു തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാകുന്ന സാഹചര്യമാണ് ഉണ്ടാക്കണമെന്നും എം.ലിജു ആവശ്യപ്പെട്ടു