ആലപ്പുഴ: തൊഴി​ലുറപ്പ് പദ്ധതി​ പ്രകാരം എടത്വ ഗ്രാമ പഞ്ചായത്തി​ൽ അക്രഡി​റ്റഡ് ഓവർസി​യറുടെ ഒഴി​വി​ലേക്ക് 18-35 വയസുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: രണ്ടു വർഷത്തെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ്, സിവിൽ ഡിപ്ളോമ, സിവിൽ എൻജിനീയറിംഗ് ബിരുദം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 18ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ ഇൻറ്റർവ്യു നടക്കും.