മാന്നാർ: കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാന്നാർ കുരട്ടിശേരി പുതുപ്പറമ്പിൽ (താഴ്ചയിൽ) സുബൈദയുടെ മകൻ മുഹമ്മദ് നിഥിൻ (അപ്പുണ്ണി-35) ആണ് മരിച്ചത്. മാർക്കറ്റ് ജംഗ്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. ഭാര്യ : ഷെറിന. സഹോദരിമാർ : സുറുമി, നാദിയാ