hg

ഹരിപ്പാട്: കുമാരപുരം 1449ാം നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച നാരകത്ര ബ്രാഞ്ച്, ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. ഹെഡ് ഓഫീസിനോടനുബന്ധിച്ച് നിർമ്മിച്ച കോൺഫ്രൻസ് ഹാളിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എം.സത്യപാലൻ അദ്ധ്യക്ഷനായി. വിവിധ മണ്ഡലങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം ടി.കെ.ദേവകുമാർ നിർവ്വഹിച്ചു. ബാങ്ക് പുതിയതായി ആരംഭിച്ച കാരുണ്യഹസ്തം സഹായ നിധിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കുമാരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് കുമാർ, സഹകരണ സംഘം ജോ.രജിസ്ട്രാർ പ്രവീൺ ഭാസ്, ജോ.ഡയറക്ടർ ആഡിറ്റ് ശ്രീവത്സൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ്.നസീം, കുമാരപുരം 2147-ാം സർവീസ് ബാങ്ക് പ്രസിഡന്റ് എ.കെ.രാജൻ, സി.പി.എം ഏരിയാ സെക്രട്ടറി എൻ.സോമൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹനൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ സി.എസ് രഞ്ജിത്ത്, ഡി.സുഗേഷ്, തങ്കമ്മാൾ, ഗ്രാമ പഞ്ചായത്ത് അംഗം എസ്.സുഭാഷ്, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജി.ബാബുരാജ്‌, അസിസ്റ്റൻ്റ് ഡയറക്ടർ ആഡിറ്റ് ഉദയകുമാർ, കോപ്പറേറ്റീവ്‌ എംപ്ലോയിസ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് മനുദിവാകരൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ഡി. ശ്രീജിത്ത് സ്വാഗതവും ഭരണ സമിതി അംഗം ടി.എം.ഗോപിനാഥൻ നന്ദിയും പറഞ്ഞു. അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി പൊത്തപ്പള്ളി കടുവങ്കൽ നസീമിന്റെ മകൻ നദീർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10000 രൂപ മന്ത്രി ഏറ്റുവാങ്ങി.