ഹരിപ്പാട്: മന്ത്രി കെ.ടി ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഹരിപ്പാട് - കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും കെ.പി.സി.സി എക്സിക്യൂട്ടി​വംഗം എം.എം ബഷീർ ഉദ്‌ഘാടനം ചെയ്തു. ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.ആർ ഹരികുമാർ അദ്ധ്യക്ഷനായി. എസ്.വിനോദ് കുമാർ, എ.കെ രാജൻ, എം.കെ വിജയൻ, ജോൺ തോമസ്, കെ.കെ സുരേന്ദ്രനാഥ്‌, അഡ്വ.വി.ഷുക്കൂർ, എസ്.ദീപു, ആർ.റോഷിൻ, വിഷ്ണു.ആർ.ഹരിപ്പാട്, കെ.എസ് ഹരികൃഷ്ണൻ, പദ്മനാഭക്കുറുപ്പ് എന്നിവർ സംസാരിച്ചു.