ഹരിപ്പാട്: സ്വർണ്ണവും പണവും കവർച്ച ചെയ്യപ്പെട്ട കരുവാറ്റ സർവ്വീസ് സഹകരണ ബാങ്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. അന്വേഷണം വേഗത്തിലാക്കണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ടിനോട് അദ്ദേഹം ഫോണിൽ ആവശ്യപ്പെട്ടു. ബാങ്ക് പ്രസിഡന്റ് പ്രദീപ് കുമാർ പോക്കാട്, ബോർഡ് അംഗങ്ങളായ ജോസഫ് പുരുവക്കാടൻ, മോഹനൻ പിള്ള, കൃഷ്ണൻകുട്ടി നായർ, റഷീദ്, സെക്രട്ടറി ദീപ എന്നിവർ അദ്ദേഹത്തിനൊപ്പം ഉണ്ടായിരിന്നു.